Skip to main content

മന്ദഹാസം പദ്ധതി അപേക്ഷ ക്ഷണിച്ചു.

വയോജനങ്ങള്‍ക്ക് കൃത്രിമ ദന്തനിര വെച്ചുനല്‍കുന്ന മന്ദഹാസം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ദാരിദ്ര്യരേഖക്ക് താഴെയുള്ള 60 വയസ്സു കഴിഞ്ഞ മുഴുവന്‍ പല്ലും നഷ്ടപ്പെട്ട വയോജനങ്ങള്‍ക്കാണ് കൃത്രിമ ദന്തനിര നല്‍കുന്നത്. റേഷന്‍ കാര്‍ഡിന്റെ കോപ്പി, ആധാര്‍ കാര്‍ഡ് കോപ്പി എന്നിവ സഹിതം സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ സാമൂഹികനീതി ഓഫീസിലോ ശിശു വികസന പദ്ധതി ഓഫീസിലോ സെപ്തംബര്‍ 30 നകം അപേക്ഷിക്കണം.

date