Skip to main content

അഴിമതി വിരുദ്ധ ബോധവല്‍ക്കരണം സംഘടിപ്പിച്ചു.

 

അഴിമതി രഹിത ഇന്ത്യ എന്ന പ്രമേയവുമായി വിജിലന്‍സ് ആന്റ് ആന്റി കറപ്ക്ഷന്‍ ബ്യൂറോ, ആന്റി കറപ്ക്ഷന്‍ & ഹ്യൂമണ്‍ റൈറ്റ്സ്സം പ്രൊട്ടക്ഷന്‍ ഫോറത്തിന്റെ സഹകരണത്തോടെ വളാഞ്ചേരി ഗ്രെയ്‌സ് അക്കാദമിയില്‍  അഴിമതി വിരുദ്ധ ബോധവല്‍ക്കരണം സംഘടിപ്പിച്ചു.  മലപ്പുറം വിജിലന്‍സ് ഡിവൈഎസ്പി. എ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.ഫോറം ജില്ലാ പ്രസിഡന്റ് മഠത്തില്‍ രവി അധ്യക്ഷത വഹിച്ചു. വിവരാവകാശം, സേവനാവകാശം, അഴിമതി പ്രായോഗികത എന്ന വിഷയത്തില്‍ വിവരാവകാശ പ്രവര്‍ത്തകന്‍ അനില്‍ തിരൂര്‍ക്കാട് വിഷയമവതരിപ്പിച്ച് സംസാരിച്ചു. വളാഞ്ചേരി സബ് ഇന്‍സ്‌പെക്ടര്‍ ബിബിന്‍. ബി. നായര്‍, രഞ്ജിത്ത് കാടാമ്പുഴ, ഫോറം ജില്ലാ സെക്രട്ടറി ഷാഹിദ് വളാഞ്ചേരി, ഗ്രെയ്‌സ് കോളേജ് പ്രിന്‍സിപ്പല്‍ ഉസ്മാന്‍ ടി.ടി എന്നിവര്‍ സംസാരിച്ചു.

date