Post Category
പട്ടികവര്‍ഗ്ഗവിദ്യാര്‍ത്ഥികള്‍ക്ക് ധനസഹായം
ജില്ലയിലെ വിവിധ സ്കൂളുകളിലായി എസ.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകള്‍ എഴുതിയതില്‍ ഉന്നതവിജയം കരസ്ഥമാക്കിയ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളില്‍ നിന്നും പ്രോത്സാഹന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ജാതി സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും, ബാങ്ക്അക്കൗണ്ട് പാസ്സ് ബുക്കിന്റെ കോപ്പി, ഫോണ്‍ നമ്പര്‍ എന്നിവ ഉള്ളടക്കം ചെയ്യണം. അപേക്ഷ മെയ് 31 നകം നിലമ്പൂര്‍ ഐ.റ്റി.ഡി.പി. ഓഫീസില്‍ ലഭിക്കണം.
date
- Log in to post comments