Post Category
ലാബ് ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ് ഒഴിവ്
വേങ്ങര സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ലാബ് ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ് തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത ലാബ് ടെക്‌നീഷ്യന്‍ - ഗവ. അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഡി.എം.എല്‍ടി/ ബി.എസ്.സി എം.എല്‍.ടി, ഫാര്‍മസിസ്റ്റ് - ഗവ. അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഡി ഫാം / ബിഫാം, ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. പ്രായം 40 വയസ്സിന് താഴെ. താല്‍പര്യമുള്ളവര്‍ കൂടിക്കാഴ്ചക്കായി അസ്സല്‍ രേഖകള്‍ സഹിതം മെയ് 29 രാവിലെ 10നും (ലാബ് ടെക്‌നീഷ്യല്‍), ഉച്ചക്ക് 12നും (ഫാര്‍മസിസ്റ്റ്) വേങ്ങര സാമൂഹിക ആരോഗ്യ കേന്ദ്രം ഓഫീസില്‍ എത്തണം.
date
- Log in to post comments