Post Category
ഇന്റർവ്യൂ ഇന്ന് (മെയ് 28)
തിരുവനന്തപുരം തൈക്കാട് ഗവ.കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ ഫൗണ്ടേഷൻ ഇൻ എഡ്യൂക്കേഷൻ എന്ന വിഷയത്തിൽ ഒരു ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന. സാമൂഹികശാസ്ത്ര വിഷയങ്ങളിൽ ഏതിലെങ്കിലും 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും, എം.എഡും, നെറ്റുമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളുമായി മെയ് 28 ന് ഉച്ചക്ക് രണ്ട് മണിക്ക് കോളേജിൽ നേരിട്ടെത്തണം. നെറ്റുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. ഫോൺ:0471-2323964 ഇ-മെയിൽ: gctetvm@gmail.com.
പി.എൻ.എക്സ്. 1477/19
date
- Log in to post comments