ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്രവേശനം
ഐ.എച്ച്.ആര്‍.ഡിയുടെ കീഴിലുള്ള 15 ടെക്നിക്കല്‍ സ്‌കൂളുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രോണിക്‌സ് അടിസ്ഥാനമാക്കിയ ഫിസിക്കല്‍ സയന്‍സ്, ബയോളജി അടിസ്ഥാനമാക്കിയ ഇന്റഗ്രേറ്റഡ് സയന്‍സ് എന്നീ രണ്ടു ഗ്രൂപ്പുകള്‍ ആണുള്ളത്. ഇംഗ്ലീഷിന് പുറമെയുള്ള രണ്ടാം ഭാഷ ഒഴിവാക്കിയിരിക്കുന്നു. ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍ സയന്‍സ് & ഐടി, ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഇലക്ട്രോണിക് സിസ്റ്റംസ് എന്നീ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഫിസിക്കല്‍ സയന്‍സ്. ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍ സയന്‍സ് & ഐടി, ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ബയോളജി എന്നീ വിഷയങ്ങളുടെ കോമ്പിനേഷനാണ് ഇന്റഗ്രേറ്റഡ് സയന്‍സ് ഗ്രൂപ്പ്. ഇംഗ്ലീഷിന് പുറമെയുള്ള എല്ലാ വിഷയങ്ങളിലും പ്രായോഗിക പരിശീലനം ഉള്‍പ്പെടുത്തിയിട്ടുള്ള സിലബസാണ്്. ഏകജാലക സംവിധാനത്തില്‍ ഉള്‍പ്പെടാത്ത ഈ സ്‌കൂളുകളിലേക്ക് നേരിട്ട്് അപേക്ഷിക്കാം. അപേക്ഷ ഫോം സ്‌കൂളുകളില്‍ നിന്നും, ഐ.എച്ച്.ആര്‍.ഡിയുടെ വെബ്സൈറ്റായ www.ihrd.ac.in ല്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട സ്‌കൂളില്‍ നേരിട്ട് സമര്‍പ്പിക്കണം.
- Log in to post comments