ഭക്ഷ്യസുരക്ഷാ വാരാചരണം ജുണ്‍ 1 മുതല്‍ 7 വരെ ജില്ലയില്‍ വിവിധ പരിപാടികളോടെ സംഘടിപ്പിക്കും
ഭക്ഷ്യസുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി ജൂണ്‍ ഒന്ന് മുതല്‍ ഏഴ് വരെ ഭക്ഷ്യ സുരക്ഷയെക്കുറിച്ചും ശുചിയായ പാചകരീതിയെക്കുറിച്ചും വൈവിദ്ധ്യമാര്‍ന്ന രീതിയില്‍ ജില്ലയിലുടനീളം ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്റെ അദ്ധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ഇത് സംബന്ധിച്ച് യോഗം നടത്തി. യു.എന്‍ ജനറല്‍ അസംബ്ലിയുടെ തീരുമാനപ്രകാരം ജൂണ്‍ 7 ഭക്ഷ്യസുരക്ഷാ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് വിപുലമായ പരിപാടികള്‍ ജില്ലാ ഭരണകൂടം ഒരുക്കുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്തതരം പരിപാടികളാണ് ആരോഗ്യകേരളവും നാഷ്ണല്‍ ഹെല്‍ത്ത് മിഷനും പബ്ലിക് റിലേഷന്‍ വകുപ്പും ചേര്‍ന്ന് നടത്തുന്നത്.
കുടുംബശ്രീയുടെ നേതൃത്തത്തില്‍ ജുണ്‍ 1,2 തിയതികളിലായി കട്ടപ്പനയില്‍ രണ്ടു ദിവസത്തെ ഭക്ഷ്യമേള, മൂന്നാം തിയതി ഭക്ഷ്യസുരക്ഷാ ബോധവത്കരണത്തിന്റെ ഭാഗമായി വിവിധ കേന്ദ്രങ്ങളില്‍ സൈക്കിള്‍ റാലി, 4 ന് തെരുവ് നാടകം, 5ന് അടിമാലിയില്‍ 18 നും 25നും മധ്യേ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പോസ്റ്റര്‍ ഡിസൈനിംഗ് മത്സരം, 6 ന് സ്‌കൂള്‍ തലത്തില്‍ എന്‍.സി.സി, എന്‍.എസ്.എസ്,സ്റ്റുഡന്‍സ് പോലീസ് കേഡറ്റ്, തുടങ്ങിയവരെ ഉള്‍പ്പെടുത്തി ലഘുലേഖാ വിതരണവും ഭക്ഷ്യസുരക്ഷ ബോധവത്കരണ ക്ലാസുകള്‍ , സമാപന ദിവസമായ 7ന് തൊടുപുഴയില്‍ ഭക്ഷ്യസുരക്ഷയെ ആസ്പദമാക്കിയുള്ള പോസ്റ്റര്‍, ചിത്ര പ്രദര്‍ശനം, തുടങ്ങി വിപുലമായ പരിപാടികള്‍ നടത്തുവാനാണ് തീരുമാനിച്ചിട്ടുള്ളത്.
യോഗത്തില്‍ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷ്ണര്‍ കെ.പി രമേശ്, ജില്ലാ ഇന്‍ഫര്‍മേന്‍ ഓഫീസര്‍ എന്‍. സതീഷ്‌കുമാര്‍, നാഷ്ണല്‍ ഹെല്‍ത്ത് മിഷന്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ജിജി മാത്യു, ഡയറി എക്സ്റ്റന്‍ഷന്‍ സൂപ്രണ്ടന്റ് എം.എല്‍ ജോര്‍ജ്ജ്, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഷാജിമോന്‍ പി.എ , ജൂനിയര്‍ സൂപ്രണ്ടന്റ് സി.ബിനി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് ജൂനിയര്‍ സൂപ്രണ്ടന്റ് ജോഷി എം മാണി, ഡോ.അജി പി.എന്‍, പി.ശശിധരന്‍ പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments