Skip to main content

ലോക പുകയില വിരുദ്ധ ദിനാചരണം ജില്ലാതല ഉദ്ഘാടനം ഇന്ന്

 

ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ബോധവത്ക്കരണ ക്ലാസും ഇന്ന് (മെയ് 31) രാവിലെ 10ന് മുതലമടയില്‍ കെ. ബാബു എം.എല്‍.എ നിര്‍വഹിക്കും. പുകയിലയും ശ്വാസകോശ ആരോഗ്യവുമെന്നാണ് ഈ വര്‍ഷത്തെ ലോക പുകയില വിരുദ്ധ സന്ദേശം. പുകയില ഉത്പന്നങ്ങളുടെ ഉപയോഗം നിയന്ത്രിച്ച് ശ്വാസകോശ ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും എത്തിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. 

മുതലമട ഗ്രാമപഞ്ചായത്ത് ഹാളില്‍ നടക്കുന്ന പരിപാടിയില്‍ കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാരദ തുളസിദാസ് അധ്യക്ഷയാവും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.കെ.പി റീത്ത മുഖ്യപ്രഭാഷണം നടത്തും. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനെജര്‍ രചനാ ചിദംബരം പുകയില വിരുദ്ധ പ്രതിജ്ഞ ചൊല്ലും. ജില്ലാ പഞ്ചായത്ത് അംഗം കെ.സന്തോഷ്‌കുമാര്‍, ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.ആര്‍ ശെല്‍വരാജ്, പഞ്ചായത്ത് പ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.

date