Post Category
ഐ.എച്ച്.ആര്.ഡി: പി.ജി -ബിരുദ പ്രവേശനത്തിന് അപേക്ഷിക്കാം
ഐ.എച്ച്.ആര്.ഡിയുടെ എടപ്പാള്‍ നെല്ലിശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന കോളെജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, എം.കോം ഫിനാന്‍സ് എന്നീ ബിരുദാനന്തര കോഴ്സുകളിലേക്ക് അപേക്ഷിക്കാം. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ കോളെജ് ഓഫീസില്‍ നേരിട്ട് അപേക്ഷ നല്‍കണം. അപേക്ഷ ഫോമും, പ്രോസ്പെക്ടസും കോളെജ് ഓഫീസിലും www.ihrd.ac.in ലും ലഭിക്കും. ബിരുദ കോഴ്സുകളായ ബി.എസ്എസ്സി കമ്പ്യൂട്ടര്‍ സയന്‍സ്, ബിഎസ്എസ്സി ഇലക്ട്രോണിക്സ്, ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ വിഭാഗത്തിലേക്ക് നേരിട്ടുള്ള പ്രവേശനത്തിനും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ കോളെജ് ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍: 0494- 2689655, 8547006802
date
- Log in to post comments