Post Category
മീൻസ്-കം-മെറിറ്റ് സ്‌കോളർഷിപ്പ് യോഗ്യതാപരീക്ഷഫലം പ്രസിദ്ധീകരിച്ചു
എസ്.സി.ഇ.ആർ.ടി 2018 നവംബറിൽ നടത്തിയ നാഷണൽ മീൻസ് കം-മെറിറ്റ് സ്‌കോളർഷിപ്പിനുളള യോഗ്യതാ പരീക്ഷയുടെ ഫലം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഓരോ ജില്ലയിലും സ്‌കോളർഷിപ്പിന് അർഹത നേടിയ കുട്ടികളുടെ പേരുവിവരങ്ങൾ റാങ്ക് അടിസ്ഥാനത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അർഹരായ എല്ലാ കുട്ടികളും സ്‌കോളർഷിപ്പിനുവേണ്ടി നാഷണൽ സ്‌കോളർഷിപ്പ് പോർട്ടൽ വഴി ഓൺലൈൻ അപേക്ഷ രജിസ്റ്റർ ചെയ്യണം. അപേക്ഷ രജിസ്റ്റർ ചെയ്യുന്നത് സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കും.
പി.എൻ.എക്സ്. 1607/19
date
- Log in to post comments