Skip to main content

ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം

ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ജൂണ്‍ അഞ്ചിന് രാവിലെ 11 മണിക്ക് തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിക്കും. സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ കെ സുധാകരന്‍ എം പി മുഖ്യാതിഥിയാകും. മേയര്‍ ഇ പി ലത അധ്യക്ഷത വഹിക്കും. തണല്‍ വൃക്ഷങ്ങളുടെയും നല്ലയിനം ഫലവൃക്ഷത്തൈകളുടെയും വിതരണവും വിദ്യാര്‍ഥികള്‍ക്കായുള്ള വൃക്ഷത്തൈ വിതരണ പദ്ധതിയും ഹരിത വല്‍ക്കരണ പദ്ധതിയും ഈ വര്‍ഷവും നടത്തും. അന്തരീക്ഷ മലിനീകരണം പ്രതിരോധിക്കാം എന്നതാണ് ഈ വര്‍ഷത്തെ ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ മുദ്രാവാക്യം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്്, ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലി, ജില്ലാ പൊലീസ് മേധാവി ശിവവിക്രം  തുടങ്ങിയവര്‍ പങ്കെടുക്കും.

 

date