Skip to main content

വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ സുസജ്ജമായി പൊതുവിദ്യാലയങ്ങള്‍

 പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനം ഉറപ്പുവരുത്തുന്നതിന് ജില്ലയിലെ പൊതുവിദ്യാലയങ്ങള്‍ സുസജ്ജം. ഒന്നു മുതല്‍ 8 വരെ ക്ലാസുകളില്‍ 70,000 പാഠപുസ്തകങ്ങളില്‍ 60,000 പുസ്തകങ്ങളുടെയും വിതരണം പൂര്‍ത്തിയായി. അതോടൊപ്പം 9,10 ക്ലാസുകളിലെ 23,000 പാഠപുസ്തകങ്ങളില്‍ 19000 പുസ്തകങ്ങളുടെയും വിതരണം പൂര്‍ത്തിയായി. 
 ജില്ലയില്‍ ഒഴിവുള്ള എല്‍.പി.എസ്.എ, യു.പി.എസ്.എ വിഭാഗത്തില്‍ മുഴുവന്‍ അധ്യാപകരുടെ തസ്്തികയിലേക്കും നിയമനം നടത്തി. എല്‍.പി.എസ്.എ വിഭാഗത്തില്‍ 98 അധ്യാപകരെയും യു.പി.എസ്.എ വിഭാഗത്തില്‍ 34 അധ്യാപകരെയുമാണ് നിയമിച്ചിരിക്കുന്നത്. എച്ച്,എസ്.എ വിഭാഗത്തില്‍ ഒഴിവുള്ള തസ്തികകളിലേക്ക്  ദിവസവേതനത്തിലും നിയമനം നടത്തി. ഇന്‍ഫര്‍മേഷന്‍, കമ്മ്യൂണിക്കേഷന്‍ ആന്റ് നോളജി പരിശീലനവും ജില്ലയില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. എല്‍.പി  വിഭാഗത്തില്‍ 1395 പേര്‍ക്കും യു.പി വിഭാഗത്തില്‍ 1111 പേര്‍ക്കും എച്ച്.എസ് വിഭാഗത്തില്‍ 800 പേര്‍ക്കും എച്ച്.എസ്.എസ്് വിഭാഗത്തില്‍ 450 പേര്‍ക്കുമാണ് പരിശീലനം നല്‍കിയത്. അതോടൊപ്പം അക്കാദമിക പരിശീലനം എല്‍.പി വിഭാഗത്തില്‍ 1398 പേര്‍ക്കും യു.പി വിഭാഗത്തില്‍ 1000 പേര്‍ക്കും എച്ച്.എസ് വിഭാഗത്തില്‍ 1267പേര്‍ക്കും നല്കിയെന്നും വിദ്യഭ്യാസ വകുപ്പ് അറിയിച്ചു.

date