Skip to main content

അദ്ധ്യാപകര്‍ കുട്ടികളുടെ ഗാര്‍ഹിക പശ്ചാത്തലം കൂടി മനസ്സിലാക്കണം: മന്ത്രി ടി.പി.രാമകൃഷ്ണൻ

അദ്ധ്യാപകൻ താന്‍ പഠിപ്പിക്കുന്ന  കുട്ടികളുടെ മനസ്സറിയണമെന്ന് തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണൻ. ഓരോ കുട്ടിയുടേയും ഗാര്‍ഹിക പശ്ചാത്തലം കൂടി മനസ്സിലാക്കി പഠിപ്പിച്ചാലേ വിദ്യാഭ്യാസത്തിന്‍റെ ലക്ഷ്യം പൂര്‍ണ്ണമാകൂ.  നടുവണ്ണൂര്‍ ഹയര്‍സെക്കണ്ടറി സ്കൂളിൽ ജില്ലാതല സ്കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എത്ര തിരക്കിലാണെങ്കിലും രക്ഷിതാക്കള്‍ കുട്ടികളെ കേള്‍ക്കാനായി സമയം മാറ്റിവെക്കണം.അവരുടെ പ്രശ്നങ്ങളെക്കുറിച്ചറിയാന്‍ ശ്രമിക്കണം മന്തി പറഞ്ഞു. സ്കൂള്‍ പരിസരങ്ങളില്‍ ലഹരി വില്‍പനക്കാരുടെ അസാന്നിദ്ധ്യം ഉറപ്പു വരുത്തേണ്ടത് പി.ടി.എ.യുടെ മാത്രമല്ല നാട്ടുകാരുടേയും കൂടി ഉത്തരവാദിത്വമാണ്.എങ്കില്‍ മാത്രമേ , നമ്മുടെ ഭാവിതലമുറ കരുത്തുറ്റതാകൂ എന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.

ഈ വര്‍ഷം സ്കൂള്‍ തുറക്കുന്നതിനു മുമ്പേ പാഠപുസ്തകങ്ങള്‍ എല്ലായിടത്തും എത്തിച്ചിട്ടുണ്ട് , ഒട്ടേറെ സ്കൂളുകളില്‍ പുതിയ സൗകര്യങ്ങളുള്ള ക്ലാസ്റൂമുകളും  ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്‍റെ വിദ്യാഭ്യാസ ചരിത്രത്തിലാദ്യമായി ഒന്ന് മുതൽ പന്ത്രണ്ട് വരേയുള്ള ക്ലാസുകള്‍ ഒരുമിച്ചാരംഭിക്കുന്ന പ്രവേശനോത്സവം ജില്ലയില്‍ വര്‍ണ്ണാഭമായിരുന്നു.കവാടവും ക്ലാസ്റൂമുകളും അലങ്കരിച്ചിരുന്നു.

ഒന്നാം ക്ലാസില്‍ പുതുതായി ചേര്‍ന്ന കുട്ടികളെ കിരീടമണിയിച്ചും സമ്മാനങ്ങള്‍ നല്‍കിയുമാണ്  മന്ത്രി ടി.പി.രാമകൃഷ്ണൻ വരവേറ്റത്.എംഎൽഎ പുരുഷൻ കടലുണ്ടി അധ്യക്ഷനായി.  പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ മണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയിൽ മികച്ച നേട്ടം കൈവരിക്കാനായെന്നു എം എൽ എ പറഞ്ഞു.  ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി മുഖ്യപ്രഭാഷണം നടത്തി.  ഡി ഡി ഇ കോഴിക്കോട് ഇ കെ സുരേഷ്‌കുമാർ  പ്രവേശനോത്സവ സന്ദേശം നൽകി. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി പ്രതിഭ, നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് യശോദ തെങ്ങിട  വൈസ് പ്രസിഡണ്ട് പി അച്യുതൻ, ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രീതി  എം കെ, നടുവണ്ണൂർ  ഗ്രാമപഞ്ചായത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലത നള്ളിയിൽ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ കെ സൗദ, ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  ടി വി സുധാകരൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീജ പുല്ലരിക്കൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷൈമ കെ കെ, ആർ ഡി ഡി കോഴിക്കോട് കെ ഗോകുലകൃഷ്ണൻ, എ ഡി വി എച് എസ് ഇ എം സെൽവമണി, ഡി പി ഒമാരായ   എ കെ അബ്ദുൾഹക്കീം , പി ടി ഷാജി, വി വസീഫ് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോഡിനേറ്റർ ബി മധു, ഡയറ്റ് പ്രിൻസിപ്പാൾ പത്മനാഭൻ കെ വി, ഡി ഇ ഒ  താമരശ്ശേരി എൻ മുരളി,തുടങ്ങിയവർ പങ്കെടുത്തു. എസ് എസ് കെ കോഴിക്കോട് ഡി പി ഒ എം കെ മോഹൻ കുമാർ സ്വാഗതവും നടുവണ്ണൂർ സ്കൂൾ പ്രിൻസിപ്പാൾ സി കെ രാജൻ നന്ദിയും പറഞ്ഞു.

 

കൊയിലാണ്ടി  നഗരസഭാതല പ്രവേശനോല്‍സവം

 

താളമേളങ്ങളുടെ അകമ്പടിയോടെയാണ് കൊയിലാണ്ടി  നഗരസഭാതല പ്രവേശനോല്‍സവം നടന്ന കൊയിലാണ്ടി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പുതിയ കൂട്ടുകാരെയും അതിഥികളെയും വരവേറ്റത്. തോരണങ്ങളാലും വര്‍ണ അക്ഷരങ്ങളാലും അലങ്കരിച്ച സ്‌കൂളില്‍ ആര്‍.എം.എസ്.എ. ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനവം  കെ ദാസന്‍ എം.എല്‍.എ നിര്‍വഹിച്ചു. ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ കെ. സത്യന്‍ അധ്യക്ഷത വഹിച്ചു. 

വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ഷിജു, വി.എച്ച്.എസ്.സി.പ്രിന്‍സിപ്പാള്‍ യു.ബിജേഷ്, പി.ടി.എ.പ്രസിഡണ്ട് അഡ്വ.പി.പ്രശാന്ത്, യുകെ ചന്ദ്രന്‍ ,എ' സുഭാഷ്, മാങ്ങോട്ടില്‍ സുരേന്ദ്രന്‍, എന്‍.കെ.വിജയന്‍, ഹെഡ്മാസ്റ്റര്‍ കെ.സി.വാസുദേവന്‍ എന്നിവര്‍ സംസാരിച്ചു. പി.എ.പ്രേമചന്ദ്രന്‍ ,വി .സുജിത ടീച്ചര്‍ എന്നിവരുടെ  യാത്രയയപ്പും പരിപാടിയുടെ ഭാഗമായി നടന്നു.  പൂര്‍ണമായും ഗ്രീന്‍ പ്രോട്ടോക്കള്‍ പാലിച്ചാണ് പ്രവേശനോത്സവം നടത്തിയത്.

 

മാവൂര്‍ ബി.ആര്‍.സി തല സ്‌കൂള്‍ പ്രവേശനോത്സവം

 

കോഴിക്കോട് റൂറല്‍ ഉപജില്ലാ മാവൂര്‍ ബി.ആര്‍.സി തല സ്‌കൂള്‍ പ്രവേശനോത്സവം മികവുറ്റ രീതിയില്‍ അറത്തില്‍ പറമ്പ് എ.എം എല്‍.പി സ്‌കൂളില്‍ സംഘടിപ്പിച്ചു. പി ടി എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് റൂറല്‍ എ.ഇ.ഒ പി ഗീത ചടങ്ങില്‍ മുഖ്യാതിഥിയായി. പിടിഎ പ്രസിഡന്റ് വി.ടി  മനോജ്  അധ്യക്ഷത വഹിച്ചു.

പെരുമണ്ണ ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡന്റ് എന്‍ വി ബാലന്‍ നായര്‍ പ്രതിഭകളെ അനുമോദിച്ചു. മാനേജര്‍ ടി എം ഷിറാസ് വൃക്ഷത്തൈ വിതരനോത്ഘാടനവും  മാവൂര്‍ ബി.ആര്‍.സി ബി.പി.ഓ എന്‍ അജയകുമാര്‍ സമ്മാനദാനവും വിശ്വാസ്  കണ്‍സ്ട്രക്ഷന്‍സ് മാനേജിങ് ഡയറക്ടര്‍ കെ. വിചിത്രന്‍ പഠനോപകരണ കിറ്റ് വിതരണ ഉദ്ഘാടനവും നിര്‍വഹിച്ചു. 

 കോഴിക്കോട് ഡയറ്റ് ഫാക്കല്‍റ്റി പൗളീന  ജോസഫ് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷാകുമാരി കരിയാട്,  വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശോഭനകുമാരി, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ രാജീവ് പെരുമണ്‍പുറ, മുതുവന നളിനി ടീച്ചര്‍ ബീന കോട്ടായി, ഹെഡ്മിസ്ട്രസ്   പി. പി ഷീജ, പിടിഎ അംഗം ഐ സല്‍മാന്‍ എന്നിവര്‍ സംസാരിച്ചു.

 

കല്ലാച്ചി ഹയര്‍ സെക്കന്ററി സ്‌കൂളില്‍  പ്രവേശനോത്സവം

 

കല്ലാച്ചി ഹയര്‍ സെക്കന്ററി സ്‌കൂളില്‍  പ്രവേശനോത്സവം ഉത്സവമായി മാറി തൂണേരി ബ്ലോക്ക് പഞ്ചായത്തില്‍ ഈ വര്‍ഷം എസ് എസ് എല്‍ സി ക്ക് നൂറു ശതമാനം വിജയം നേടിയ സ്‌കൂളാണ് കല്ലാച്ചി ഹയര്‍ സെക്കന്ററി.  തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എച്ച ബാലകൃഷ്ണന്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു . അക്കാദമിക് മികവ് എന്നത് പഠനത്തില്‍ മാത്രമല്ല കലയും സാഹിത്യവും കായിക മേഖലയും കൂടി ചേര്‍ന്നതാണെന്നും അദ്ദേഹം പറഞ്ഞു.  വിവര സാങ്കേതികവിദ്യയുടെ  നന്മകള്‍ സ്വായത്തമാക്കി മോശമായതിനെ അവഗണിച്ച് പൊതു സമൂഹത്തില്‍ നല്ല പൗരന്‍മാരായി വളരാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. പ്രിന്‍സിപ്പല്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു .പി ടി എ പ്രസിഡണ്ട് എ ദിലീപ് കുമാര്‍ അധ്യക്ഷനായി. നാദാപുരം അസി. പോലീസ് കമ്മീഷണര്‍ പ്രേം രാജ് മുഖ്യാതിഥിയായി. ഹെഡ്മിസ്ട്രസ് പത്മിനി ടീച്ചര്‍, അധ്യാപകരായ നാരായണന്‍, സജീവന്‍, ജോണ്‍സണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു

 

കല്ലാച്ചിമ്മല്‍  എം എല്‍ പി സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വൃക്ഷത്തൈ നല്‍കി. പിടിഎ പ്രസിഡണ്ട് പി കെ സമീര്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക പുഷ്പവല്ലി ടീച്ചര്‍ ,സുചിത്ര ടീച്ചര്‍ ,ഷാഹിന ടീച്ചര്‍,പി പി റസാക്ക് ,മഹമൂദ് മത്തത്ത്   എന്നിവര്‍ സംസാരിച്ചു.

 

പയ്യോളി നഗരസഭ തല പ്രവേശനോത്സവം

 

പയ്യോളി നഗരസഭ തല പ്രവേശനോത്സവം കീഴൂര്‍ എ.യു.പി സ്‌കൂളില്‍ നടന്നു. സ്‌കൂളിലെ തൊള്ളായിരത്തിലധികം കുട്ടികളും രക്ഷിതാക്കളും ഒത്തുചേര്‍ന്ന പ്രവേശനോത്സവം  നഗരസഭ ചെയര്‍പേഴ്‌സണ്‍ വി.ടി ഉഷ  ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കുട്ടികള്‍ക്കുള്ള മുഖ്യമന്ത്രിയുടെ കത്ത് കൈമാറി.  

വര്‍ണ്ണക്കടലാസുകളും  ബലൂണുകളും കൊണ്ട് അലങ്കരിച്ച് ആഘോഷമാക്കിയ പ്രവേശനോത്സവത്തില്‍ മുഴുവന്‍ കുട്ടികളെയും രക്ഷിതാക്കളെയും വിശിഷ്ടാതിഥികളേയും മധുരം നല്‍കിയാണ് സ്വീകരിച്ചത്. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷ വളപ്പില്‍ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു.  നവാഗതര്‍ക്കുള്ള കിറ്റ് വിതരണം നഗരസഭ കൗണ്‍സിലര്‍മാരായ പ്രമീള എടക്കുടി, ഷാജി പാറക്കണ്ടി എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് സന്തോഷ് കുമാര്‍, ബിആര്‍സി ട്രെയിനര്‍ പി.ടി സജീവന്‍, മാനേജര്‍ സി. രമ, ഹെഡ്മാസ്റ്റര്‍ സുജിത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

 

date