കോഴിക്കോട് അറിയിപ്പുകള്‍
കിംബില്‍ ഹ്രസ്വകാല പരിശീലന പരിപാടി
സര്‍ക്കാര്‍ സഹകരണ പരിശീലന കേന്ദ്രമായ പുന്നപ്രയിലെ കേരളാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മേക്കിംഗ് ദി ബെസ്റ്റ് (കിംബ്) ല്‍ സഹകരണസംഘങ്ങളിലെ ജീവനക്കാര്‍ക്ക് പ്രമോഷനും ഇന്‍ക്രിമെന്റിനും വേണ്ടി 2019 ജൂണ്‍10 മുതല്‍ 12 വരെ സബ്സ്റ്റാഫിനും, ജൂണ്‍ 24 മുതല്‍ 28വരെ മിനിസ്റ്റീരിയല്‍വിഭാഗത്തിനും പുന്നപ്ര വാടയ്ക്കല്‍ അക്ഷര നഗരി ക്യാമ്പസിലെ കിംബ് ഓഫീസില്‍ ഹ്രസ്വകാല പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്കും, ബുക്കിംങ്ങിനും വേണ്‍ണ്ടി 0477-2266701, 2970701, 9447729772, 9497221291, 9037323239 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.
കാഷ്വല്‍ സ്വീപ്പര്‍ അഭിമുഖം 12 ന്
സംസ്ഥാന ഭാഗ്യക്കുറി ആഭ്യന്തര പരിശോധന വിഭാഗം, കോഴിക്കോട് ഓഫീസില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയുളള കാഷ്വല്‍ സ്വീപ്പര്‍ തസ്തികയിലേക്ക് മാര്‍ച്ച് 15 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന അഭിമുഖം ജൂണ്‍ 12 ന് നടത്തും. രാവിലെ 11 മണിക്ക് ചക്കോരത്തുകുളത്തുളള ഹൗസിംഗ് ബോര്‍ഡ് ഓഫീസ് കോംപ്ലക്‌സിലെ ഭാഗ്യക്കുറി ആഭ്യന്തര പരിശോധന വിഭാഗം ഓഫീസില്‍ അഭിമുഖം നടത്തുമെന്ന് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു.
റാങ്ക് ലിസ്റ്റ് റദ്ദാക്കി
വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ വകുപ്പില്‍ വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ -അഗ്രികള്‍ച്ചര്‍ (SR for 3% DA Candidates) തസ്തികയുടെ (കാറ്റഗറി നമ്പര്‍ - 384/2014) തിരഞ്ഞെടുപ്പിന് ഫെബ്രുവരി 17 ന് നിലവില്‍ വന്ന 96/2016/ടട VII നമ്പര്‍ റാങ്ക് ലിസ്റ്റ് മൂന്ന് വര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയതിനാല്‍ 2019 ഫെബ്രുവരി 17 പൂര്‍വ്വാഹ്നം മുതല്‍ റദ്ദാക്കിയതായി മേഖലാ ഓഫീസര്‍ അറിയിച്ചു.
സെക്യൂരിറ്റി സ്റ്റാഫ് നിയമനം
മാതൃശിശു സംരക്ഷണ കേന്ദ്രം ഗവ.മെഡിക്കല്‍ കോളജ് കോഴിക്കോട് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴില്‍ സെക്യൂരിറ്റി സ്റ്റാഫിനെ ദിവസക്കൂലി അടിസ്ഥാനത്തില്‍ താത്ക്കാലികമായി നിയമിക്കും. ഒരു വര്‍ഷത്തേക്കാണ് നിയമനം. 10 ഒഴിവുകളാണ് ഉള്ളത്. യോഗ്യത- ജെ.സി.ഒ റാങ്കില്‍ താഴെയുളള വിമുക്ത ഭടന്മാര്‍. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ഒറിജില്‍ സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ രേഖകളും സഹിതം ജൂണ്‍ 11 ന് രാവിലെ 11 മണിക്ക് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫിസില്‍ ഇന്റര്‍വ്യൂവിന് എത്തണം.
മത്സര പരീക്ഷാ പരിശീലനം ;
സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു
പിന്നോക്ക വിഭാഗ വികസന വകുപ്പ് ഒ.ബി.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പിലാക്കുന്ന മത്സര പരീക്ഷാ പരിശീലന ധനസഹായ പദ്ധതിയായ എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാമിലേക്ക് എംപാനല്‍ ചെയ്യപ്പെടുന്നതിന് പരിശീലന സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തിനകത്ത് അഞ്ച് വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്ന രജിസ്‌ട്രേഷന്‍ ഉളള, മെഡിക്കല്‍,എഞ്ചിനീയറിംഗ്, ബാങ്കിങ്, സിവില്‍ സര്‍വ്വീസ്, ഗേറ്റ്, മാറ്റ്, നെറ്റ്്, യു.ജി.സി എന്നീ മത്സര പരീക്ഷാ പരിശീലന കോഴ്‌സുകള്‍ നടത്തുന്ന സ്ഥാപനങ്ങളെയാണ് എംപാനല്‍ ചെയ്യുന്നത്.
അപേക്ഷ ഫോമും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും മാനദണ്ഡങ്ങളും www.bcdd.kerala.gov.in. എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം, ഡയറക്ടര്‍, പിന്നോക്ക വിഭാഗ വികസന വകുപ്പ്, അയ്യന്‍കാളിഭവന്‍, നാലാം നില, കനകനഗര്‍, വെളളയമ്പലം, കവടിയാര്‍ പി.ഒ തിരുവനന്തപുരം -3 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. അവസാന തീയതി ജൂണ്‍ 15. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2377786, 0471-2727379.
ചില്‍ഡ്രന്‍സ് ഹോം വിദ്യാര്‍ത്ഥികള്‍ക്കായി
ഇനി മുതല്‍ അസാപ് ക്ലാസുകള്‍
സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമുകളിലും മഹിളാ മന്ദിരത്തിലും താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഇനി മുതല്‍ അസാപ് ( അഡിഷണല്‍ സ്‌കില്‍ ഫോര്‍ അക്വിസിഷന്‍ പ്രോഗ്രാം )ക്ലാസുകള്‍ ലഭിക്കും. ക്ലാസുകളുടെ ഉദ്ഘാടനം പെണ്‍കുട്ടികളുടെ ചില്‍ഡ്രന്‍സ് ഹോം ഓഡിറ്റോറിയത്തില്‍ ജൂണ്‍ എട്ടിന് രാവിലെ 10 മണിക്ക് എ.പ്രദീപ് കുമാര്‍ എം എല്‍ എ നിര്‍വഹിക്കും. ആദ്യമായാണ് ചില്‍ഡ്രന്‍സ് ഹോമുകളിലെ അന്തേവാസികള്‍ക്കായി അസാപ് ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്.
- Log in to post comments