Post Category
പിഎസ്‌സി : പ്രായോഗികപരീക്ഷ
ജില്ലയിൽ എക്‌സൈസ് വകുപ്പിൽ ഡ്രൈവർ (എച്ച്ഡിവി) തസ്തികയുടെ (കാറ്റഗറി നമ്പർ : 659/2017) പ്രായോഗിക പരീക്ഷ ജൂൺ 11, 12, 13 തീയതികളിൽ തൃശൂർ മുളങ്കുന്നത്തുകാവിലുള്ള കേരള ആരോഗ്യ സർവകലാശാല ഗ്രൗണ്ടിൽ (ഗവണ്മെന്റ് മെഡിക്കൽ കോളേജിനു സമീപം ) രാവിലെ 6 മണി മുതൽ നടത്തും. ഈ തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് എസ്എംഎസ്, പ്രൊഫൈൽ മെസ്സേജ് എന്നിവ നൽകിയിട്ടുണ്ട് . ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ്, ഐടി കാർഡ് (ആധാർ അഭികാമ്യം), കറന്റ് ഡ്രൈവിംഗ് ലൈസൻസും വിശദാംശങ്ങളും എന്നിവയുടെ ഒറിജിനൽ സഹിതം അതാതു ദിവസങ്ങളിൽ രാവിലെ കൃത്യം 6 മണിക്ക് മേൽപ്പറഞ്ഞ ഗ്രൗണ്ടിൽ എത്തിച്ചേരണം. മെസ്സേജ് ലഭിക്കാത്ത ഉദ്യോഗാർത്ഥികൾ ത്യശ്ശൂർ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.
date
- Log in to post comments