Skip to main content

മൃഗസംരക്ഷണ വകുപ്പിൽ അസിസ്റ്റന്റ് ഡയറക്ടർ, ഫീൽഡ് ഓഫീസർ മുൻഗണനാപട്ടിക പ്രസിദ്ധീകരിച്ചു

മൃഗസംരക്ഷണവകുപ്പിലെ അസിസ്റ്റ്ൻറ് ഡയറക്ടർ തസ്തികയിലെ 2018 ഡിസംബർ അനുസരിച്ചുള്ള താൽക്കാലിക മുൻഗണനാ പട്ടികയും 2019 മാർച്ച് നിലവച്ചുളള ഫീൽഡ് ഓഫീസർ തസ്തികയിലെ താല്കാലിക മുൻഗണനാ പട്ടികയും വകുപ്പിലെ ഔദ്യോഗിക വെബ് സൈറ്റായ  www.ahdkerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പട്ടികയിൽ മേൽ ആക്ഷേപങ്ങളോ, അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ ബന്ധപ്പെട്ട രേഖകൾ സഹിതം നിശ്ചിത മാതൃകയിൽ പൂരിപ്പിച്ച അപേക്ഷ 30 ദിവസത്തിനകം മൃഗസംരക്ഷണവകുപ്പ് ഡയറക്ടർക്ക് ലഭ്യമാക്കണം. വൈകി ലഭിക്കുന്ന പരാതികൾ പരിഗണിക്കില്ല.

പി.എൻ.എക്സ്.1678/19

date