Post Category
ഹരിതം -സഹകരണം പദ്ധതി ജില്ലാതല ഉദ്ഘാടനം ഇന്ന്
പരിസ്ഥി ദിനാചരണത്തിന്റെ ഭാഗമായി സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഹരിതം-സഹകരണം പദ്ധതിയുടെ ജില്ലാതല ഉദ്ഘടാനം ഇന്ന് (ജൂണ്‍ ഏഴ്) രാവിലെ 11ന് സെന്റ് ജെമ്മാസ് സ്കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് നിര്‍വഹിക്കും. മലപ്പുറം സര്‍വീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെയാണ് ജില്ലാതല ഉദ്ഘാടനം സംഘടിപ്പിക്കുന്നത്. സഹകരണസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്ക് പരിസ്ഥിതി വിഷയങ്ങളില്‍ അവബോധമുണ്ടാക്കുന്നതിനാണ് പരിപാടി സംഘടിപ്പിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ജൂണ്‍ 30 വരെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പരിപാടികള്‍ നടക്കും.
date
- Log in to post comments