Post Category
സൗജന്യ പി.എസ്.സി പരിശീലനം
മത്സ്യതൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ പി.എസ്.സി പരിശീലനത്തിന് അപേക്ഷിക്കാം. ബിരുദ തലത്തില്‍ 50 ശതമാനം മാര്‍ക്കോടെ വിജയിച്ച മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ മക്കള്‍ക്കാണ് അവസരം. ഒരു വിദ്യാര്‍ഥിക്ക് ഒരുതവണ മാത്രമെ ആനുകൂല്യത്തിന് അര്‍ഹതയുള്ളൂ. അപേക്ഷാ ഫോമും വിശദവിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജൂണ്‍ 15നകം ജില്ലാ ഫിഷറീസ് ഓഫീസില്‍ നല്‍കണം. ഫോണ്‍: 0491-2815245.
date
- Log in to post comments