Skip to main content

ഡയറ്റ് വിഷൻ 2025: ഏകദിന സെമിനാർ  ജൂൺ 15ന്

 

ആലപ്പുഴ: പൊതു വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായി ഡയറ്റ്, വിഷൻ-2025 നടപ്പിലാക്കുന്നതിനു മുന്നോടിയായി ഏകദിന സെമിനാർ ജൂൺ 15ന്  ചെങ്ങന്നൂർ ഡയറ്റിൽ നടത്തുന്നു. സെമിനാർ രാവിലെ 10ന് ചെങ്ങന്നൂർ എം.എൽ.എ സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ അഡ്വ.കെ.ടി.മാത്യു അധ്യക്ഷനായിരിക്കും. ഡയറ്റ് വിഷൻ രൂപരേഖ സമർപ്പണം പ്ലാനിങ് ആൻഡ് മാനേജ്‌മെന്റ് ലക്ച്ചറർ ഡോ. എൻ.മരാരിശംഭു, വിദ്യാഭ്യാസ ഉപഡയറക്ടർ ധന്യ.ആർ.കുമാർ, എസ്.എസ്.കെ.ജില്ല കോ-ഓർഡിനേറ്റർ എ.സിദ്ധിഖ്, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ല കോ-ഓർഡിനേറ്റർ എ.കെ.പ്രസന്നൻ, മാവേലിക്കര ഡി.ഇ.ഒ സുബിൻപോൾ, ചെങ്ങന്നൂർ എ.ഇ.ഒ കെ.ബിന്ദു,  ചെങ്ങന്നൂർ ബി.പി.ഒ വി.കൃഷ്ണകുമാർ,പ്രിൻസിപ്പൽ കെ.ആർ വിശ്വംഭരൻ എന്നിവർ പങ്കെടുക്കും.

 

date