Skip to main content

വനിത ശിശു വികസന വകുപ്പിൽ അസിസ്റ്റന്റ് കം ഡേറ്റ എൻട്രി ഓപ്പറേറ്റർ നിയമനം

ആലപ്പുഴ: വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ചേർത്തല മായിത്തറയിലുള്ള ചൈൽഡ് വെൽഫെയർ കമ്മറ്റിയിലേക്ക് അസിസ്റ്റന്റ് കം ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലെ ഒരു ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.  അസിസ്റ്റന്റ് കം ഡേറ്റ എൻട്രി ഓപ്പറേറ്റർക്ക് പ്ല്‌സ് ടു അല്ലെങ്കിൽ തത്തുല്യം, മലയാളത്തിലും ഇംഗ്ലീഷിലും ഡാറ്റ എൻട്രി ജോലികൾ ചെയ്യുവാനുള്ള പ്രാവണ്യം എന്നിവ വേണം. അപേക്ഷ ഫോം യോഗ്യത, പ്രവർത്തിപരിചയം, ഫോട്ടോ, വയസ്, എന്നിവയുടെ  സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷിക്കണം.  19,280 രൂപ വേതനം ലഭിക്കും. പ്രായപരിധി  2019 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. മുമ്പ് ഏതെങ്കിലും സർക്കാർ വകുപ്പുകളിൽ നിന്നും പിരിച്ചുവിടപ്പെട്ടവർ അപേക്ഷിക്കേണ്ടതില്ല. ആലപ്പുഴ ജില്ലാ നിവാസികൾക്ക് മുൻഗണന. കാലാവധി ഒരു വർഷത്തേക്കായിരിക്കും. വിശദവിവരങ്ങൾക്ക് - ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, കോൺവെന്റ് സ്‌ക്വയർ, ആലപ്പുഴ - ഒന്ന് എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ : 0477 - 2241644  . അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 28 വൈകിട്ട് അഞ്ചുവരെയാണ്.

 

date