Post Category
അന്താരാഷ്ട്ര യോഗദിനം: യോഗ്യതയുള്ളവരുടെ ഡാറ്റബേസ് തയ്യാറാക്കുന്നു
ആലപ്പുഴ:അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് ഹൈസ്‌കൂൾ/ഹയർ സെക്കൻഡറി സ്‌കൂൾ/വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ വിവിധ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സ്വയം സന്നദ്ധരായി യോഗ പരിശീലനം നൽകുന്നതിന് തയ്യാറൂള്ള ബി.എൻ.വൈ.എസ്/എം.എസ്‌സി (യോഗ)/എം.ഫിൽ യോഗ/ യോഗയിൽ ഒരുവർഷ സർട്ടിഫിക്കറ്റ് കോഴ്‌സ്/ യോഗയിലുള്ള ഡിപ്ലോമ എന്നീ അംഗീകൃത യോഗ്യതയുള്ള വ്യക്തികളുടെ ഡാറ്റബേസ് തയ്യാറാക്കുന്നു. താത്പര്യമുള്ളവർ ഭാരതീയ ചികിത്സ വകുപ്പിന്റെ ജില്ല മെഡിക്കൽ ഓഫീസിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 0477-2252965, 9447480098. ഇ-മെയിൽ: dmoismalpy@gmail.com.
date
- Log in to post comments