Skip to main content

ഭാഗ്യക്കുറി വില്‍പ്പനക്കാര്‍ക്ക് പരിശീലനം

ഭാഗ്യക്കുറി ടിക്കറ്റുകളിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് ജില്ലയിലെ ഭാഗ്യക്കുറി ഏജന്‍റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കും പരിശീലനം നല്‍കുന്നു. വ്യാജ ഭാഗ്യക്കുറി ടിക്കറ്റുകളുടെ പ്രചരണം തടയുന്നതിനുളള നടപടികളുടെ ഭാഗമായാണ് പരിശീലനം. ജൂണ്‍ 19ന് ഉച്ചകഴിഞ്ഞ് മൂന്നിന് വൈക്കം കച്ചേരിക്കവലയിലെ  വ്യാപാരഭവനിലും  24ന് ഉച്ചകഴിഞ്ഞ് മൂന്നിന് ജില്ലാ പഞ്ചായത്ത് ഹാളിലുമാണ്  പരിശീലനം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0481-2300390

date