വിമുക്ത ഭടന്മാരുടെ ആശ്രിതര്‍ക്ക് സൗജന്യ സിവില്‍ സര്‍വീസ് പരിശീലനം
2020 ലെ സിവില്‍ സര്‍വീസ് പരീക്ഷ എഴുതാന്‍ ആഗ്രഹിക്കുന്ന വിമുക്ത ഭടന്മാരുടെ ആശ്രിതരായവര്‍ക്ക് പരിശീലനം നല്‍കുന്നതിനായി സെമിനാര്‍ സംഘടിപ്പിക്കുന്നു. കേരള സൈനികക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ ശേഷന്‍സ് അക്കാഡമിയുമായി ചേര്‍ന്ന് ജൂണ്‍ 23 ന് രാവിലെ 10 ന് വഞ്ചിയൂര്‍ സൈനിക റെസ്റ്റ്ഹൗസില്‍ വച്ചാണ് സെമിനാര്‍. തിരുവനന്തപുരം, കൊല്ലം ജില്ലക്കാര്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കുന്ന ഉദ്യോഗാര്‍ഥികളില്‍ നിന്ന് 50 പേരെ എന്‍ട്രന്‍സ് പരീക്ഷയിലൂടെ തെരഞ്ഞെടുത്ത് 10 മാസം നീണ്ടുനില്‍ക്കുന്ന സിവില്‍ സര്‍വീസ് പരിശീലനത്തിന് 100 ശതമാനം സ്കോളര്‍ഷിപ്പോടുകൂടി പ്രവേശനം നല്‍കും. സെമിനാറിലും പ്രവേശനപരീക്ഷയിലും പങ്കെടുക്കാന്‍ ജൂണ്‍ 22 ന് വൈകിട്ട് അഞ്ചിന് മുന്‍പായി രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫിസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2337702, 9495397622, 9349812622, 0471 2472748.
(പി.ആര്.പി. 659/2019)
- Log in to post comments