Skip to main content

ഭാഗ്യക്കുറി ടിക്കറ്റ്:  ബോധവൽക്കരണം സംഘടിപ്പിച്ചു

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വ്യാജ സമ്മാന ടിക്കറ്റുകൾ ഹാജരാക്കി ഭാഗ്യക്കുറി ഏജന്റുമാരേയും വിൽപ്പനക്കാരേയും സാമ്പത്തികമായി ചൂഷണം ചെയ്യുന്നത് തടയുന്നതിനായി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ ഭാഗ്യക്കുറി ടിക്കറ്റുകളുടെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് ഏജന്റുമാർക്കും വിൽപനക്കാർക്കുമായി ജില്ലാതല പരിശീലന പരിപാടി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു. ജില്ലാ ഭാഗ്യക്കുറി ഓഫീസർ എസ് അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ക്ഷേമനിധി ബോർഡംഗം എം കെ ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഭാഗ്യക്കുറി ഓഫീസർ പി എ ഷാജു ബോധവൽക്കരണ ക്ലാസ്സ് നയിച്ചു. ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസർ കെ എസ് ഷാഹിത സ്വാഗതവും ജൂനിയർ സൂപ്രണ്ട് ജി ജിതിൻ നന്ദിയും പറഞ്ഞു.

date