Skip to main content

കൊടുങ്ങല്ലൂർ നഗരസഭയിൽ  മൊബിലൈസേഷൻ ക്യാമ്പ് നടത്തി

നഗരസഭയിലെ തൊഴിൽ രഹിതരായ യുവതിയുവാക്കൾക്ക് തൊഴിൽ പരിശീലനം നൽകി വിദഗ്ദ്ധതൊഴിൽ നൽകുന്നതിന്റെ ഭാഗമായി കൊടുങ്ങല്ലൂർ നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മൊബിലൈസേഷൻ ക്യാമ്പ് സമാപിച്ചു. നഗര ഉപജീവന മിഷന്റെ ആഭിമുഖ്യത്തിൽ രണ്ട് ദിവസങ്ങളിലായി നടത്തിയ ക്യാമ്പിൽ ഇരുന്നൂറ് അഭ്യസ്തവിദ്യർ പങ്കെടുത്തു. മേത്തല കമ്മ്യൂണിറ്റി ഹാളിൽ നടന്ന ക്യാമ്പ് നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ ഉദ്ഘാടനം ചെയ്തു. വിവിധ സാങ്കേതിക കോഴ്‌സുകളിൽ പരിശീലനം നൽകി തൊഴിൽ ലഭിക്കുന്നതിന് ആവശ്യമായ സഹായം നൽകുന്ന പദ്ധതിയിൽ കോഴ്‌സ് ഫീസ്, താമസം, ഭക്ഷണം എന്നിവ സൗജന്യമാണ്. കൊച്ചി, ബാംഗ്ലൂർ, കോഴിക്കോട് എന്നീ സ്ഥലങ്ങളിലായി വിവിധ ടെക്‌നിക്കൽ കോഴ്‌സുകൾ ഉദ്യോഗാർത്ഥികൾക്ക് തിരഞ്ഞെടുക്കാം. അക്കൗണ്ടിങ്, ഫാഷൻ ഡിസൈനിങ്ങ്, സ്പാതെറാപ്പി, ലാബ്‌കെമിസ്റ്റ്, ഗാർഡ് വെയർ എഞ്ചിനീയർ തുടങ്ങി ഇരുപതിലേറെ കോഴ്‌സുകൾ വിവിധ കേന്ദ്രങ്ങളിലായി നടത്തുമെന്ന് ചെയർമാൻ അറിയിച്ചു.

date