Skip to main content

ക്ലിനിക്കല്‍ സൈക്കോളജിസ്‌ററ്, സെക്യൂരിറ്റി കൂടിക്കാഴ്ച

  വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ കാലിച്ചാനടുക്കത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണ സ്ഥാപനത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് (പാര്‍ട്‌ടൈം),സെക്യൂരിറ്റി എന്നീ ഒഴിവുകളിലേക്ക് കരാര്‍ നിയമനത്തിന് ജൂലൈ  രണ്ടിന്  രാവിലെ 10.30 ന് കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ കൂടിക്കാഴ്ച നടത്തും. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് (പാര്‍ട്‌ടൈം)തസ്തികയില്‍ എം.എസ്.ഡബ്ല്യു/എം.എ സൈക്കോളജിയും സെക്യൂരിറ്റി തസ്തികയില്‍ പത്താംതരവും ആണ് യോഗ്യത. 18 നും 35 നും  ഇടയില്‍ പ്രായമുള്ള  വനിതകള്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, വിദ്യാഭ്യാസ, യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ  പകര്‍പ്പും സഹിതം അഭിമുഖത്തില്‍ പങ്കെടുക്കണം.

        

date