Skip to main content

രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍  28 ന്

കാസര്‍കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തില്‍ തൊഴില്‍ നേടാന്‍ അവസരമൊരുക്കികൊണ്ട് കാഞ്ഞങ്ങാട്  മിനി സിവില്‍ സ്റ്റേഷനിലെ ഹോസ്ദുര്‍ഗ്ഗ്  ടൗണ്‍ എംപ്ലോയ്‌മെന്റ്  എക്‌സ്‌ചേഞ്ചില്‍ ഈ മാസം 28 ന് എംപ്ലോയബിലിറ്റി സെന്ററിലേക്കുളള രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു.  താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അന്നേദിവസം രാവിലെ പത്തിന് സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം 250 രൂപ  ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യാം. പ്രായപരിധി 18 നും  35നും മധ്യേ. യോഗ്യത  പ്ലസ് ടു /തത്തുല്യം കൂടുതല്‍ വിവരങ്ങള്‍ക്ക് :9207155700/04994297470  

 

date