Skip to main content

ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ മാറ്റം

 

    കഴക്കൂട്ടം ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയിലായിരുന്ന ചേങ്കോട്ടുകോണം, സ്വാമിയാര്‍മഠം, ഇടത്തറ ഭാഗത്തുള്ള കാണവിള, കരിമ്പുവിള, അംബേദ്കര്‍ കോളനി, പള്ളപ്പാറ, പങ്കജ് എന്‍ക്ലേവ് എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ പരിധിയില്‍ വരുന്ന ഉപയോക്താക്കളെ പോത്തന്‍കോട് ഇലക്ട്രിക്കല്‍ സെക്ഷനു കീഴിലേക്കു മാറ്റിയതായി കെ.എസ്.ഇ.ബി. അറിയിച്ചു. ഈ പ്രദേശത്തെ ഉപയോക്താക്കള്‍ വൈദ്യുതി സംബന്ധമായ ആവശ്യങ്ങള്‍ക്ക് ഇനിമുതല്‍ പോത്തന്‍കോട് സെക്ഷന്‍ ഓഫിസുമായി ബന്ധപ്പെടണമെന്നും അറിയിപ്പില്‍ പറയുന്നു.
(പി.ആര്‍.പി. 685/2019)

 

date