അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ഊര്‍ജ്ജസംരംക്ഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു
അഴിയൂര്‍ പഞ്ചായത്തിലെ 7000 വീടുകളില്‍ ഊര്‍ജ്ജ ഉപയോഗം കുറച്ച് ഊര്‍ജ്ജകാര്യക്ഷമത ഉറപ്പു വരുത്തുന്നതിന് വിവിധപദ്ധതികള്‍ നടപ്പിലാക്കും. ഇതിന്റെ ഭാഗമായി മുഴുവന്‍ ജനപ്രതിനിധികള്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും തിരുവനന്തപുരം എനര്‍ജി മാനേജ്‌മെ്ന്റ് സെന്ററില്‍ രണ്ടു ദിവസത്തെ പരിശീലനം ലഭിച്ചു. വാര്‍ഡുകളില്‍ നിന്ന് രണ്ട് സന്നദ്ധ പ്രവര്‍ത്തകരെ ഊര്‍ജ്ജമിത്രങ്ങളായി തിരഞ്ഞെടുത്ത് പരിശീലനം നല്‍കി. മുഴുവന്‍ വീടുകളും പരിശോധിച്ച് ഊര്‍ജ്ജ ഓഡിറ്റ് നടത്തി എല്‍.ഇ.ഡി ബള്‍ബുകള്‍, ഫാനുകള്‍, ട്യൂബുകള്‍, എന്നിവ മിതമായ നിരക്കില്‍ ലഭ്യമാക്കും. പദ്ധതിയുടെ അവബോധത്തിന്റെ ഭാഗമായി ജൂലൈ ആറിന് പ്രത്യേക ഗ്രാമസഭകള്‍ ചേരും. പഞ്ചായത്തിനെ ഫിലമെന്റ് രഹിതമാക്കുന്നതിന് ഒരു ലക്ഷം രുപയുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. പൊതുസ്ഥാപനങ്ങള്‍, തെരുവ് വിളക്കുകള്‍ എന്നിവ പദ്ധതിയുടെ ഭാഗമായി സോളാറിലേക്ക് മാറും. സോളര്‍ ഉപകരണങ്ങളുടെ സബ്‌സിഡി പൊതുജനങ്ങളില്‍ എത്തിക്കുന്നതിന് ഉപകരണമേളകള്‍ സംഘടിപ്പിക്കും. കെ.എസ്.ഇ.ബി യുടെ വൈദ്യുതി നിരക്കില്‍ സ്ലാബ് നിരക്കുകളിലേക്ക് ഉപഭോക്തക്കള കൊണ്ട് വരുന്നതിനായി നോട്ടീസ്, ലഘുലേഖ എന്നിവ ഗ്രാമസഭയില്‍ വിതരണം ചെയ്യും.
പരിശീലനം എനര്‍ജി മാനേജ്‌മെന്റ് ഡയറക്ടര്‍ കെ.എം.ധരേഷന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്തു. വകുപ്പ് തലവന്‍ ഡോ.ആര്‍.ഹരികുമാര്‍, എനര്‍ജി ടെക്‌നോളജിസ്റ്റ്, ബി.വി.സുഭാഷ് ബാബു, പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ ചാര്‍ജ്ജ് റീന രയരോത്ത്, പഞ്ചായത്ത് സെക്രട്ടറി. ടി.ഷാഹുല്‍ഹമീദ് എന്നിവര്‍ സംസാരിച്ചു. അനീഷ്, രാജേന്ദ്രന്‍, ഷൈനി, രാജീവ്, ദിനേഷ്‌കുമാര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സെടുത്തു. 18 ജനപ്രതിനിധികളും, റിസോര്‍സ് ഗ്രൂപ്പ് അംഗങ്ങളും, പരീശീലനത്തില്‍ പങ്കെടുത്തു.
- Log in to post comments