Skip to main content

കർഷക ക്ഷേമനിധി ബിൽ; ഇടുക്കിയിൽ തെളിവെടുപ്പ് യോഗം 19 ന്

കേരള കർഷക ക്ഷേമനിധി ബിൽ സംബന്ധിച്ച് സെലക്ട് കമ്മിറ്റിയുടെ ഇടുക്കി ജില്ലയിലെ തെളിവെടുപ്പ് യോഗം ജൂലൈ 19 ന് രാവിലെ 11 ന് തൊടുപുഴ ടൗൺഹാൾ ഓഡിറ്റോറിയത്തിൽ നടക്കും. സെലക്ട് കമ്മിറ്റി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, കർഷകർ, തൊഴിലാളി സംഘടനാ പ്രതിനിധികൾ, കാർഷിക വിദഗ്ധർ എന്നിവരിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിക്കും. ബില്ലും ഇത് സംബന്ധിച്ച ചോദ്യാവലിയും നിയമസഭാ വെബ്സൈറ്റ്www.niyamasabha.org ൽ ലഭിക്കും. ബില്ലിലെ വ്യവസ്ഥകളി•േൽ യോഗത്തിൽ നേരിട്ടോ രേഖാമൂലമോ നിർദ്ദേശങ്ങൾ സമർപ്പിക്കാം. കൂടാതെ നിയമസഭാ സെക്രട്ടറിക്ക് ഇ-മെയിലായും അയച്ചുകൊടുക്കാം. ഇ- മെയിൽ:legislation@niyamasabha.nic.in    
പി.എൻ.എക്സ്.2125/19

 

date