Post Category
അഭിമുഖം
വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളജിലെ ജനറല്‍ വിഭാഗം ലക്ചറര്‍ തസ്തികകളിലെ (മാത്തമാറ്റിക്‌സ് ഒരൊഴിവ്, ഇംഗ്ലീഷ് ഒരൊഴിവ്) താത്ക്കാലിക ഒഴിവുകളിലേയ്ക്കുള്ള അഭിമുഖ പരീക്ഷ ജൂലായ് എട്ട് രാവിലെ 10 മണിക്ക് കോളേജില്‍ വച്ച് നടത്തുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ബന്ധപ്പെട്ട വിഷയത്തിലെ ഫസ്റ്റ് ക്ലാസോടെ മാസ്റ്റര്‍ ബിരുദമുള്ളവര്‍ക്ക് പങ്കെടുക്കാം. നിശ്ചിത യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം കോളജില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 2360391.
(പി.ആര്‍.പി. 702/2019)
date
- Log in to post comments