Post Category
ബഷീറിനെ വായിക്കാന്‍ ലൈബ്രറിയിലേക്ക്: ലൈബ്രറി സന്ദര്‍ശിച്ച് വിദ്യാര്‍ഥികള്‍
വായന പക്ഷാചരണത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണവും ഡോക്യുമെന്ററി പ്രദര്‍ശനവും സംഘടിപ്പിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന് ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി താവക്കര യു പി സ്കൂളിലെ വിദ്യാര്‍ഥികള്‍ ജില്ലാ സെന്‍ട്രല്‍ ലൈബ്രറി സന്ദര്‍ശിക്കുകയും ബഷീറിനെക്കുറിച്ച് തയ്യാറാക്കിയ ഡോക്യുമെന്ററി പ്രദര്‍ശനം വീക്ഷിക്കുകയും ചെയ്തു. തുടര്‍ന്ന് വൈക്കത്ത് നാരായണന്, പി കെ ഗോവിന്ദന്, രാധാകൃഷ്ണന് മാണിക്കോത്ത്, ബിനോയ് മാത്യു എന്നിവര്‍ കുട്ടികളുമായി സംവദിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ കണ്‍വീനര്‍ എ പങ്കജാക്ഷന് അധ്യക്ഷത വഹിച്ചു, ജില്ലാ സെന്‍ട്രല്‍ ലൈബ്രറി ലൈബ്രേറിയന്‍ വി കെ ആഷിയാന, പി ഇന്ദുകല തുടങ്ങിയവര്‍ പങ്കെടുത്തു.
പി എന്‍ സി/2299/2019
date
- Log in to post comments