Post Category
സ്‌പോട്ട് അഡ്മിഷന്‍ രജിസ്‌ട്രേഷന്‍
തിരുവനന്തപുരം ജില്ലയിലെ വിവിധ പോളിടെക്‌നിക് കോളജുകളിലെ ത്രിവത്സര ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷനുള്ള രജിസ്‌ട്രേഷന്‍ ഇന്നു (ജൂലൈ 07) മുതല്‍ നാളെ വൈകിട്ട് മൂന്നു വരെ ഓണ്‍ലൈനായി ചെയ്യാമെന്ന് സെന്‍ട്രല്‍ പോളിടെക്‌നിക് കോളജ് പ്രിന്‍സിപ്പാള്‍ അറിയിച്ചു. www.polyadmission.org എന്ന സൈറ്റിലൂടെയാണ് രജിസ്‌ട്രേഷന്‍. സ്ര്ടീം ഒന്ന്, രണ്ട് എന്നിവയിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ യഥാക്രമം ജൂലൈ ഒമ്പത്, 10 തീയതികളില്‍ രാവിലെ എട്ടിന് വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളജില്‍ നടക്കുമെന്നും അറിയിപ്പില്‍ പറയുന്നു. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാന്‍ കഴിയില്ല.
(പി.ആര്‍.പി. 711/2019)
date
- Log in to post comments