'ജനകീയം ഈ അതിജീവനം' ജില്ലാതല പരിപാടി ജൂലൈ 20ന് വി.ജെ.ടി. ഹാളില്‍
പ്രളയ ദുരിതാശ്വാസത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ജില്ലയുടെ വിവിധ മേഖലകളില്‍ നടത്തിയ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാനായി 'ജനകീയം ഈ അതിജീവനം' എന്ന പേരില്‍ പൊതുജന സംഗമം സംഘടിപ്പിക്കുന്നു. ജൂലൈ 20 രാവിലെ 11 ന് തിരുവനന്തപുരം വി.ജെ.ടി. ഹാളിലാണു പരിപാടി. ജില്ലയില്‍ പൂര്‍ത്തിയാക്കിയ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലിനൊപ്പം ഇനിയും സഹായം കിട്ടാനുള്ളവര്ക്കുള്ള സഹായ വിതരണവും ചടങ്ങില്‍ നടക്കും.
പ്രളയം സൃഷ്ടിച്ച ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള ധനസഹായം കാര്യക്ഷമമായി ജില്ലയില്‍ നടപ്പാക്കാന്‍ കഴിയുന്നുണ്ടെന്ന് ഇതു സംബന്ധിച്ച ആലോചനാ യോഗത്തില്‍ സഹകരണം - ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കാമെന്നുപറഞ്ഞ മുഴുവന്‍ സഹായവും ഉടന്‍ കൊടുത്തുതീര്‍ക്കുക എന്നതാണു ലക്ഷ്യം. ഇതു മുന്‍നിര്‍ത്തിയാണ് പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഇതുവരെയുള്ള അവലോകനം നടത്തി മുഴുവന്‍ ആളുകള്‍ക്കും സഹായം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനും അക്കാര്യം ജനങ്ങളെ അറിയിക്കാനും തീരുമാനിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട അപേക്ഷകളില്‍ മാനുഷികമായ തീര്‍പ്പുണ്ടാക്കാനും അതിവേഗം സഹായം ലഭ്യമാക്കാനും മന്ത്രി വിവിധ വകുപ്പുകള്‍ക്കു നിര്‍ദേശം നല്കി.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ആലോചനാ യോഗത്തില്‍ ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്, സബ് കളക്ടര്‍ കെ. ഇമ്പശേഖര്‍, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ അനു എസ്. നായര്‍, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്.പി. 712/2019)
- Log in to post comments