Post Category
കുടിവെള്ള വിതരണം തടസപ്പെടും
നന്ദാവനം ബേക്കറി റോഡില്‍ പൈപ്പ് ലൈനില്‍ ചോര്‍ച്ച കണ്ടെത്തിയതിനെത്തുടര്‍ന്ന് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഒബ്‌സര്‍വേറ്ററി റസിഡന്റ്‌സ് അസോസിയേഷന്‍, ഒബ്‌സര്‍വേറ്ററി ഹില്‍ റസിഡന്റ്‌സ് അസോസിയേഷന്‍, ബേക്കറി ജങ്ഷന്‍, ഊറ്റുകുഴി, സെക്രട്ടേറിയറ്റ്, എംജി റോഡ്, ഗാന്ധാരിയമ്മന്‍ റോഡ്, ആയുര്‍വേദ കോളജ് ജങ്ഷന്‍, പുളിമൂട്, ജി.പി.ഒ ലെയ്ന്‍ എിവിടങ്ങളില്‍ ഇന്നു (08.07.2019) രാത്രി ഒന്‍പതു മുതല്‍ നാളെ രാവിലെ പത്തുമണി വരെ കുടിവെള്ള വിതരണം തടസപ്പെടും. ഉപഭോക്താക്കള്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു.
(പി.ആര്‍.പി. 714/2019)
date
- Log in to post comments