'അഗതിരഹിതകേരളം' പദ്ധതി ഉദ്ഘാടനം ചെയ്തു
ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്തില്‍ 'അഗതിരഹിതകേരളം' പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എസ്. ഡീന നിര്‍വഹിച്ചു. കുടുംബശ്രീ പ്രവര്‍ത്തകരും ആശ വര്‍ക്കര്‍മാരും വാര്‍ഡ് മെമ്പര്‍മാരും ചേര്‍ന്ന് നടത്തിയ സര്‍വേയിലൂടെയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. 107 ഗുണഭോക്താക്കള്‍ക്കാണ് പദ്ധതിയുടെ ഭാഗമായി ഭക്ഷ്യധാന്യങ്ങളടങ്ങിയ കിറ്റ് വിതരണം ചെയ്തത്.
ഒരംഗം മാത്രമുള്ള കുടുംബത്തിന് 500 രൂപയ്ക്കും രണ്ട് അംഗങ്ങള്‍ ഉള്‍പ്പെട്ട കുടുംബത്തിന് 700 രൂപയ്ക്കും മൂന്നില്‍ കൂടുതല്‍ അംഗങ്ങളുള്ള കുടുംബത്തിന് 900 രൂപയ്ക്കുമുള്ള ഭക്ഷ്യധാന്യ കിറ്റുകളാണ് നല്‍കിയത്. അതോടൊപ്പം ഈ കുടുംബങ്ങളില്‍ ഉള്‍പ്പെട്ട ആറു മുതല്‍ പത്തു വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ബാഗ്, കുട, നോട്ടുബുക്ക്, പേന എന്നിവയടങ്ങിയ പഠനോപകരണ കിറ്റും വിതരണം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. വി കനകദാസ് അധ്യക്ഷനായ ചടങ്ങില്‍ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആര്‍. സരിത,
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബി. മണികണ്ഠന്‍, അംഗങ്ങളായ ആര്‍. സുരേഷ്, ശ്രീലത, ആന്റണി ഫെര്‍ണാണ്ടസ് തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.പി. 717/2019)
- Log in to post comments