Skip to main content

അപേക്ഷ ക്ഷണിച്ചു

 

അതിയന്നൂര്‍ ബ്ലോക്കില്‍ പട്ടികജാതി വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലില്‍ മേട്രണ്‍ കം റെസിഡന്റ് ട്യൂട്ടര്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദവും ബി.എഡുമാണ് യോഗ്യത. വൈകിട്ട് നാലുമുതല്‍ രാവിലെ എട്ടുവരെയാണ് പ്രവര്‍ത്തിസമയം. 2020 മാര്‍ച്ച് 31 വരെയാണ് നിയമന കാലാവധി. താത്പര്യമുള്ളവര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം അതിയന്നൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം. അവസാന തീയതി ജൂലൈ 15.
(പി.ആര്‍.പി. 720/2019)

 

date