അപേക്ഷ ക്ഷണിച്ചു
ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിക്കു കീഴില്‍ എന്‍.പി.പി.സി.ഡിയില്‍ ഓഡിയോളജിസ്റ്റ് തസ്തികയിലേക്ക് ജില്ലയില്‍ താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രി പൊന്നാനി, താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രി തിരൂരങ്ങാടി എന്നിവിടങ്ങളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ലഭിച്ച ബാച്ച്ലര് ഡിഗ്രി ഇന്‍ ഓഡിയോളജി ആന്റ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി (ആഅടഘജ), ആര്.സി.ഐ രജിസ്ട്രേഷന്, മുന്നു വര്‍ഷ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യതകള്‍. പ്രായം 40 വയസ്സിനു താഴെ. പ്രതിമാസ ശമ്പളം 25000 രൂപ. അപേക്ഷ വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഓഗസ്റ്റ് അഞ്ചിന് വൈകുന്നേരം നാലിനകം മലപ്പുറം സിവില്‍ സ്റ്റേഷനിലെ ആരോഗ്യകേരളം ജില്ലാ ഓഫീസില്‍ ലഭിക്കണം. വിവരങ്ങള്‍ക്ക് ജില്ലാ ഓഫീസുമായോ ംംം. അൃീഴ്യമസലൃമഹമാ.ഴീ്.ശി എന്ന വെബ്സൈറ്റിലോ ബന്ധപ്പെടാം. ഫോണ്‍: 0483 2730313, 8589009377
- Log in to post comments