Skip to main content

സൗജന്യ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം

    ഫിഷറീസ് വകുപ്പു മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് റസിഡന്‍ഷ്യല്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം നല്‍കുന്നു. ഹയര്‍സെക്കന്ററി/വൊക്കേഷണല്‍ ഹയര്‍സെക്കന്ററിതലത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് 85% മാര്‍ക്കോടെ വിജയിച്ചതോ മുന്‍വര്‍ഷം നടത്തിയ പരീക്ഷയില്‍ 40% മാര്‍ക്ക് ലഭിച്ചവരോ ആയിരിക്കണം വിദ്യാര്‍ത്ഥികള്‍. മാതാപിതാക്കള്‍ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. ഒരു വിദ്യാര്‍ത്ഥിക്ക് ഒരുതവണ മാത്രമേ ആനുകൂല്യത്തിന് അര്‍ഹതയുണ്ടാകൂ. അപേക്ഷാ ഫോറവും വിശദവിവരങ്ങളും ജില്ലാ ഫിഷറീസ് ഓഫീസുകളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷാ ഫോറം ആഗസ്റ്റ് ഏഴിനു മുമ്പായി ജില്ലാ ഫിഷറീസ് ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് ഫിഷറീസ് തിരുവനന്തപുരം മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2450773.
(പി.ആര്‍.പി. 835/2019)

 

date