Post Category
കര്‍ഷകര്‍ക്ക് ആദരം
മാതൃക കര്‍ഷകരെ ആദരിക്കുന്നതിനായി കിഴുവിലം ഗ്രാമ പഞ്ചായത്ത് കൃഷിഭവന്‍ ബയോഡേറ്റ ശേഖരിക്കുന്നു. പഞ്ചായത്ത് പരിധിയില്‍ വിവിധ വിളകള്‍ വിജയകരമായി കൃഷി ചെയ്യുന്ന പുരുഷ- വനിത കര്‍ഷകര്‍, വിദ്യാര്‍ത്ഥി-യുവജന കര്‍ഷകര്‍ തുടങ്ങി 13 മേഖലകളില്‍ ഉള്‍പ്പെട്ട വരുന്ന കര്‍ഷകരെയാണ് ആദരിക്കുന്നത്. വെള്ള പേപ്പറില്‍ തയ്യാറാക്കിയ ബയോഡേറ്റ ഓഗസ്റ്റ് ഏഴ് വൈകുന്നേരം അഞ്ച് മണിക്ക് മുന്‍പായി കൃഷിഭവനില്‍ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0470 2645322.
(പി.ആര്‍.പി. 845/2019)
date
- Log in to post comments