Skip to main content

കാര്‍ഷിക സേവന സംഘം പ്രവര്‍ത്തനമാരംഭിച്ചു

 

    ചിറയിന്‍കീഴ് ഗ്രാമ പഞ്ചായത്തില്‍ ജൈവ - അജൈവ കാര്‍ഷിക ഉല്പാദന വിപണന സേവന സംഘം പ്രവര്‍ത്തനമാരംഭിച്ചു. പഞ്ചായത്തിലെ ജൈവസമൃദ്ധി വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ജൈവ പച്ചക്കറി,മുട്ട, മത്സ്യം, പാല്‍, ജൈവ വളം, വിത്തുകള്‍ തുടങ്ങിയവയുടെ സമാഹരണവും വിപണനവുമാണ് സംഘത്തിന്റെ ലക്ഷ്യം. സേവന സംഘത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൃഷിയെക്കുറിച്ചും പരിസ്ഥിതി സൗഹാര്‍ദ ഉത്പ്പന്നങ്ങളുടെ  പ്രാധാന്യത്തെകുറിച്ചും  സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണം നല്‍കും.
കാര്‍ഷിക ഉല്പാദന വിപണന സേവന സംഘത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. സുഭാഷ് നിര്‍വ്വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് എസ്. ഡീന അദ്ധ്യക്ഷയായ ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. വി കനകദാസ്, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
(പി.ആര്‍.പി. 846/2019)

 

date