രജിസ്ട്രേഷന് ക്യാമ്പയിന് ജില്ലാതല ഉദ്ഘാടനം
ജില്ലാ സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ പത്താംതരം-ഹയര്‍സെക്കന്‍ഡറി തുല്യതാ രജിസ്ട്രേഷന്, തൊഴില്‍ ബോധവത്ക്കരണം തുടങ്ങിയ വിഷയങ്ങളിലുള്ള ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി. ബിജു നിര്‍വഹിച്ചു. 17 വയസ് പൂര്‍ത്തിയായ ഏഴാംതരം വിജയിച്ചവര്‍ക്ക് പത്താംതരം തുല്യതാ കോഴ്സിനും 22 വയസ് പൂര്‍ത്തിയായ പത്താംതരം വിജയിച്ചവര്‍ക്ക് പ്ലസ് വണ്‍ കോഴ്സിലും രജിസ്റ്റര്‍ ചെയ്യാം. പച്ചമലയാളം, ഗുഡ് ഇംഗ്ലീഷ്, അച്ഛീ ഹിന്ദി തുടങ്ങിയ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളില്‍ എട്ടാം ക്ലാസ് വിജയിച്ചവര്‍ക്ക് ചേരാം. പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് കോഴ്സ് ഫീസ് ഇല്ല. നെടുമങ്ങാട് ബ്ലോക് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ സാക്ഷരതാ മിഷന് ജില്ലാ കോ.ഓര്‍ഡിനേറ്റര്‍ പി.പ്രശാന്ത് കുമാര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം അനസൂല് റഹ്മാന്, വനിതാ ക്ഷേമ ഓഫിസര്‍ സുസ്മിത, മിഷന് ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
(പി.ആര്.പി. 863/2019)
- Log in to post comments