Skip to main content

അപേക്ഷ ക്ഷണിച്ചു

 
    പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന പ്രത്യേക പ്രോത്സാഹന സമ്മാന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു.  2019-20 വര്‍ഷം എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി, ഡിഗ്രി, പി.ജി, പ്രൊഫഷനല്‍ കോഴ്‌സുകള്‍, ഡിപ്ലോമ, ഐ.റ്റി.സി തുടങ്ങിയ പൊതുപരീക്ഷകളില്‍ 60 ശതമാനത്തിനു മേല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം.  പട്ടികജാതി വികസന വകുപ്പിന്റെ വിദ്യാഭ്യാസ ആനുകൂല്യ വിതരണ വെബ്‌സൈറ്റായ www.egrantz.kerala.gov.in ല്‍ മാര്‍ക്ക് ലിസ്റ്റ് അപ്‌ലോഡ് ചെയ്ത് ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കണം.  റിസല്‍ട്ട് പ്രഖ്യാപിച്ച് ഒരു മാസത്തിനകം അപേക്ഷിക്കാം.  അപേക്ഷയുടെ കോപ്പി അനുബന്ധരേഖകള്‍ സഹിതം പഠനം പൂര്‍ത്തിയാക്കിയ വിദ്യാഭ്യാസസ്ഥാപനം സ്ഥിതി ചെയ്യുന്ന പരിധിയിലുള്ള ബ്ലോക്ക് / മുനിസിപ്പാലിറ്റി / കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളില്‍ ലഭ്യമാക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക്:  ഫോണ്‍ 0471 2314238.
  (പി.ആര്‍.പി. 868/2019)

 

date