കൈത്താങ്ങായികോര്പ്പറേഷനും യുവജനക്ഷേമ ബോര്ഡുംരംഗത്ത്
· അഞ്ച് ലോഡ് അവശ്യ വസ്തുക്കള്‍ കയറ്റിഅയച്ച്കോര്പ്പറേഷന്
· യുവജനക്ഷേമ ബോര്‍ഡിന്റെ കളക്ഷന്‍ സെന്റര്‍ ഭാരത് ഭവനില്‍
തിരുവനന്തപുരംകോര്പ്പറേഷന്റെ നേതൃത്വത്തില്‍ മലപ്പറം, കോഴിക്കോട് എന്നിവിടങ്ങളിലേക്കായി അഞ്ച് ലോഡ് അവശ്യ സാധനങ്ങളാണ്കയറ്റി അയച്ചത്. കോര്പ്പറേഷന് ഓഫീസിലും വഴുതക്കാട് വിമന്‍സ് കോളേജിലുമായി രണ്ട് കളക്ഷന്‍ സെന്റുകളിലാണ്കോര്പ്പറേഷന് അവശ്യ വസ്തുക്കള്‍ ശേഖരിക്കുന്നത്. കോര്പ്പറേഷന് ഓഫീസിലെ കളക്ഷന്‍ കേന്ദ്രം 24 മണിക്കൂറും പ്രവര്‍ത്തിക്കും. മേയര്‍വി.കെ പ്രശാന്തിന്റെ നേതൃത്വത്തില്കോര്പ്പറേഷന് ഉദ്യോഗസ്ഥര്‍ ഇവിടെസുസജ്ജമാണ്.
യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്തൈക്കാട് ഭാരത് ഭവനിലും കളക്ഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രളയദുരിതാശ്വാസ സഹായം ഇവിടേക്കുമെത്തിക്കാം. വസ്ത്രങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍ എന്നിവയാണ് അവശ്യംവേണ്ട സാധനങ്ങള്‍. നിലവില്ശേഖരിച്ച വസ്തുക്കളുമായിഇന്ന് (ആഗസ്റ്റ് 12) രാവിലെ മലപ്പുറത്തേക്ക് ആദ്യ ലോഡ് പുറപ്പെടും. മന്ത്രി കടകംപള്ളിസുരേന്ദ്രന് ഫ്ളാഗ്ഓഫ് ചെയ്യും.
(പി.ആര്.പി. 882/2019)
- Log in to post comments