Post Category
ഷട്ടർ ഉയർത്തുന്നതിൽ വീഴ്ച: ഉദ്യോഗസ്ഥന് സസ്പെൻഷൻ
ആഗസ്റ്റ് ഏഴുമുതൽ ഒൻപതുവരെയുണ്ടായ മഴയിലും വെള്ളപ്പൊക്കത്തിലും ജലനിരപ്പ് നിയന്ത്രിക്കുന്നതിന് ഭാരതപ്പുഴയ്ക്ക് കുറുകേയുള്ള പാലക്കാട് വെള്ളിയാംകല്ല് റെഗുലേറ്ററിന്റെ ചില ഷട്ടറുകൾ ഉയർത്തുന്ന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്ത് ഉത്തരവായി.
റെഗുലേറ്റർ കം ബ്രിഡ്ജിന്റെ അധികചുമതല വഹിക്കുന്ന സെൻട്രൽ സർക്കിനു കീഴിലുള്ള ചമ്രവട്ടം പ്രോജക്ട് ഡിവിഷനിലെ ഈശ്വരമംഗലം എക്സിക്യൂട്ടീവ് എഞ്ചിനീയർ ബാലകൃഷ്ണൻ മണ്ണാറയ്ക്കലിനെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.
പി.എൻ.എക്സ്.2952/19
date
- Log in to post comments