Skip to main content

മുതിര്‍ന്ന പൗരന്മാര്‍ക്ക് സൗജന്യ മെഡിക്കല്‍ ക്യാമ്പ്

 

        ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ മുതിര്‍ന്ന പൗരന്മാര്‍ക്കായി മെഗാ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ ഒന്നിന് രാവിലെ എട്ടു മുതല്‍ വൈകിട്ട് നാലുവരെ എസ്.എം.വി സ്‌കൂളില്‍ നടക്കുന്ന ക്യാമ്പില്‍ 60 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. ചികിത്സയും മരുന്ന് സൗജന്യമായിരിക്കുമെന്ന് സബ് കളക്ടര്‍ കെ. ഇമ്പശേഖര്‍ പറഞ്ഞു. എല്ലാ ചികിത്സാ വിഭാഗങ്ങളിലെയും സേവനം മെഡിക്കല്‍ ക്യാമ്പില്‍ ലഭ്യമാകും. ക്യാമ്പിലെത്തുന്നവര്‍ വയസു തെളിയിക്കുന്ന തിരിച്ചറിയല്‍ രേഖ കരുതണം. കിംസ്, ആര്‍.സി.സി, പ്രിസൈസ് ആശുപത്രികളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ പങ്കെടുക്കും. സാമൂഹ്യനീതി വകുപ്പ്, സീനിയര്‍ സിറ്റിസണ്‍സ് മെയിന്റനന്‍സ് ട്രിബ്യൂണല്‍ എന്നിവരുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. മുന്‍കൂട്ടി രജിസ്‌ട്രേഷന്‍ ചെയ്യേണ്ട ആവശ്യമില്ല. വിവരങ്ങള്‍ക്ക് ഫോണ്‍- 9447429184.

date