Post Category
മിനി ഹിസ്റ്ററി മ്യൂസിയം ഉദ്ഘാടനം സെപ്റ്റംബര്‍ അഞ്ചിന്
വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തില്‍ ആറ്റിങ്ങല്‍ കൊല്ലമ്പുഴ കടവില്‍ പുനര്‍ നിര്‍മിച്ച കുട്ടികളുടെ പാര്‍ക്കിന്റെ ഉദ്ഘാടനം സെപ്റ്റംബര്‍ അഞ്ചിന് വൈകിട്ട് ആറുമണിക്ക് സഹകരണ-ടൂറിസം വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന് നിര്‍വഹിക്കും. പാര്‍ക്കിനോട് ചേര്‍ന്ന് തയ്യാറാക്കിയിട്ടുള്ള മിനി ചരിത്ര മ്യൂസിയം അടൂര്‍ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും. വിനോദത്തിനൊപ്പം ആറ്റിങ്ങലിന്റെ ലഘുചരിത്രം കൂടി കുട്ടികള്‍ക്ക് മനസിലാക്കുന്നതിനാണ് ചരിത്ര മ്യൂസിയം തയ്യാറാക്കിയിരിക്കുന്നത്. ബി. സത്യന് എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ആറ്റിങ്ങല്‍ മുന്‍സിപ്പല്‍ ചെയര്മാന് എം. പ്രദീപ്, വൈസ് ചെയര്‍പേഴ്സണ്‍ ആര്.എസ് രേഖ, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാര്, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
(പി.ആര്.പി. 1003/2019)
date
- Log in to post comments