Post Category
പട്ടികജാതി /പട്ടികഗോത്ര വര്‍ഗ്ഗ കമ്മീഷന് അദാലത്ത്
സംസ്ഥാന പട്ടികജാതി / പട്ടിക ഗോത്ര വര്‍ഗ്ഗ കമ്മീഷന് ജില്ലയില്‍ സെപ്തംബര്‍ 26ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ അദാലത്ത് നടത്തുന്നു. അദാലത്തില്‍ കമ്മീഷന് ജില്ലയില്‍ നിന്നും ലഭിച്ച പരാതികള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കും. കമ്മീഷന് ചെയര്മാന് ബി.എസ്. മാവോജി, അംഗങ്ങളായ അഡ്വ. സിജ. പി.ജെ, മുന്‍ എം.പി എസ്. അജയകുമാര്‍, രജിസ്ട്രാര്‍ ഷെര്‍ളി. പി എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കും. അദാലത്തില്‍ പരാതിയുമായി ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.
date
- Log in to post comments