Post Category
പോളിംഗ് ഉദ്യോസ്ഥരുടെ റാന്‍ഡമൈസേഷന്‍ നടത്തി
പാലാ നിയമസഭാ നിയോജകമണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചിട്ടുളള ഉദ്യോഗസ്ഥരുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ നടത്തി. ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബുവാണ് 176 ബൂത്തുകളിലേക്കുള്ള 988 പോളിംഗ് ഉദ്യോഗസ്ഥരുടെ വിന്യാസം നടത്തിയത്.
തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഈ പോസ്റ്റിംഗ് സോഫ്റ്റ്വെയര്‍ മുഖേനയായിരുന്നു റാന്‍ഡമൈസേഷന്‍. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ എന്‍. ആര്‍ വൃന്ദാദേവി പങ്കെടുത്തു.
date
- Log in to post comments