Skip to main content

പ്രളയ ദുരിതാശ്വാസത്തിൽ കൈകോർത്തവർക്ക് സ്‌നേഹാദരവ്

ജില്ലാ ആസൂത്രണ സമിതിയുടെയും ജില്ലാ പഞ്ചായത്തിന്റേയും ആഭിമുഖ്യത്തിൽ പ്രളയദുരിതാശ്വാസത്തിൽ കൈകോർത്തവർക്കായി സ്‌നേഹാദരവൊരുക്കുന്നു. ഇന്ന് (സെപ്റ്റംബർ ഏഴ്) വൈകിട്ട് അഞ്ചിന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി സ്പീക്കർ വി.ശശി അധ്യക്ഷത വഹിക്കും. മേയർ വി.കെ.പ്രശാന്ത്, വി.എസ്.ശിവകുമാർ എം.എൽ.എ, ശശിതരൂർ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു തുടങ്ങിയവർ പങ്കെടുക്കും.
പി.എൻ.എക്‌സ്.3268/19

date